Wednesday, November 30, 2011

കൂര്‍ഗ്ഗിലൂടെ ...

സരിന്‍: ഡാ ഓഗസ്റ്റ്‌ 15 നു എന്താ പരിപാടി?
Me : ഒരു പരിപാടിയും ഇല്ല ..
സരിന്‍ :ഓക്കേ എന്നാല്‍ കുര്‍ഗിലേക്ക് പോയാലോ?
Me :ഓക്കേ..പോയേക്കാം ..ബാക്കി ഉള്ളവന്മാരെ ഒപ്പിക്കു .
ഇത്ര സമയം മതി ഞങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ !!!!


അങ്ങനെ ഓഗസ്റ്റ്‌ 12 നു രാത്രി തന്നെ എല്ലാം പായ്ക്ക് ചെയ്തു(കുടിക്കാനുള്ള പാനീയങ്ങളും !!)പുലര്‍ച്ചെ 2 മണിക്ക് യാത്ര തുടങ്ങി രാവിലെ 8 .30 നു സിദ്ധാപുരയിലുള്ള ഒരു ഹോം സ്റ്റേയുടെ മുന്‍പില്‍ എത്തി ..എല്ലാരും കുളിച്ചു വേഷം മാറി അതിനു മുന്പ് ഹോസ്റ്റലില്‍ നടത്താറുള്ള പതിവ് കുളിപ്പിക്കല്‍ ചടങ്ങ് നടന്നു ...മുറിയാകെ 'കുളമായി'..
അവിടുന്ന് നേരെ പോയത് ചായ കുടിക്കാന്‍..ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ചായകുടിച്ചു നേരെ ദുബാരെ എലെഫാന്റ്റ് ക്യാമ്പ്‌ (ആന താവളം!!) കാണാന്‍ പോയി പോകുന്ന വഴി വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി (പട പേടിച്ചു പന്തളത്ത് ചെന്ന അവസ്ഥ!!)അവസാനം ബാക്കി ഉള്ള ദൂരംനടന്നു പോയി അവിടെ എത്തുമ്പോള്‍ ഒരു ഉത്സവത്തിനുള്ള ആള്‍ക്കാരുണ്ട് റിവര്‍ രാഫ്ടിങ്ങിനും (River Rafting) ആന ക്യാമ്പ്‌ കാണാനും ..അന്ന് എന്തായാലും ഇതൊന്നും നടക്കിലാന്നു ബോധ്യമായി.പ്ലാനിഗ് ഇല്ലാതെ വന്നാല്‍ ഇങ്ങനെ ഇരിക്കും എന്ന് അവിടെ ഉണ്ടായിരുന്ന സായിപ്പന്‍മാരു എന്നോട് പറയുന്നത് പോലെ തോന്നി !!!
Good plans shape good decisions..

ആന ക്യാമ്പിലേക്കുള്ള ക്യൂ പിറകില്‍ കാണാം
അവിടുന്ന് നേരെ തലക്കാവേരി ലക്ഷ്യമാക്കി Qualis ചീറി പാഞ്ഞു ഏകദേശം 80 കിലോമീറ്റെര്‍ ദൂരം ഉണ്ട് അവിടേക്ക് ..,പലായിലെയോ കോട്ടയത്തെയോ റോഡുകളെ പോലെ തന്നെ വളഞ്ഞും പുളഞ്ഞും.. അവസാനം ഏതോ ഒരു അമ്പലത്തിനു മുന്‍പില്‍ നിര്‍ത്തി ,തലക്കാവേരി എത്തി എന്നും വിചാരിച്ചു എല്ലാരും ചാടി ഇറങ്ങി ..
ആ അമ്പലം ഇതാ താഴെ

കുറച്ചു  ഫോട്ടോസ് എടുത്തു അവിടുന്ന് വീണ്ടും യാത്ര തുടങ്ങി അവസാനം തലക്കാവേരി എത്തി ..ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന് ഇതാണ് തീര്‍ച്ച ..കോട മഞ്ഞു വന്നു നമ്മളെയാകെ അങ്ങ് മൂടും വീണ്ടും എല്ലാം തെളിഞ്ഞു വരും പോരാത്തതിനു മഴ ചാറുന്നും ഉണ്ടായിരുന്നു ..കൂടെ ഭാര്യയോ കാമുകിയോ ഉള്ളവര്‍ ഭാഗ്യവാന്മാര്‍ എന്ന് മനസ്സില്‍ പറഞ്ഞു!! കണ്ടു നോക്കൂ ...
ഇനി കുറച്ചു  വിവരങ്ങള്‍ വിക്കിപീഡിയയില്‍  നിന്നും എടുത്തത്‌ താഴെ.

 കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ തലക്കാവേരി 'തലക്കാവേരി' (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാല് കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നാണര്‍ത്ഥം പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. കര്‍ണ്ണാടകത്തിലെ കുടകു ജില്ലയില്‍. കവേരി നദി ഇവിടെ ഒരു വർഷാന്തം നിലനില്‍ക്കുന്ന ഒരു ഉറവയില്‍നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്ര്ബ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനിൽ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീർത്ഥാടകർ ഈ വിശേഷ നാളിൽ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേർന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തിൽ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്‌.
This is a Holi temple,not a picnic spot!! എന്ന് ശക്തമായ ഭാഷയില്‍ എഴുതി വെച്ചിടുണ്ടായിരുന്നു അത് കൊണ്ട് ക്യാമറ ഉണ്ടായിട്ടും ഞങ്ങള്‍ ഫോട്ടോ എടുത്തില്ല (സാധാരണ നേരെ തിരിച്ചാണ് നടക്കാറുള്ളത്!!!).ഇതാ ഒരു ഫോട്ടോ വിക്കിപീഡിയയില്‍ നിന്നും എടുത്തത്‌ താഴെ.
ഈ കുളത്തില്‍ നിറയെ നാണയ തുട്ടുകള്‍ ഉണ്ടായിരുന്നു ..വലിയ മീനുകളും ...
പിന്നെ അവിടുന്ന് നേരെ പടികള്‍ കയറി തുടങ്ങി ശരിക്കും കുത്തനെ ഉള്ള പടികള്‍ ..ഇത് ആകാശത്തേക്കണോ പോകുന്നതെന്ന് തോന്നി പോകുന്ന നിമിഷങ്ങള്‍ ..പിന്നെ ഈ ഉള്ള നടത്തമോക്കെയെ ഉള്ളു ആകെ കൂടി ഉള്ളവ്യായാമം!!

അവസാനം മലമുകളില്‍ എത്തി തലക്കാവേരി ക്ഷേത്രത്തിനു മുകളില്‍ ഉള്ള ഒരു മല.ഒരുപാടു ആളുകള്‍ ഉണ്ടായിരുന്നു അവിടെ അപ്പോള്‍,ആളുകളില്‍ അധികവും ബാംഗ്ലൂരില്‍ നിന്ന് വാരാന്ത്യ൦ ആഘോഷിക്കാന്‍ എത്തിയ ഐ ടി  പ്രൊഫഷണല്‍സ ആണ് ..
അപ്പോഴേക്കും മഴ കൂടി വന്നു സഞ്ചാരികള്‍ താഴേക്ക് ഇറങ്ങി തുടങ്ങി ഞങള്‍ മാത്രം അവിടെ മഴയും കൊണ്ട് ഫോട്ടോസ് എടുത്തു.. കോട മഞ്ഞു വന്നു മൂടി കൊണ്ടേ ഇരുന്ന്നു ആ മലമുകള്‍ ...

ജീവിതത്തില്‍ ഒരിക്കല്‍ കൂടെ ഇവടേക്ക് വരണം എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞങള്‍ മല ഇറങ്ങാന്‍ തുടങ്ങി ,ചിലര്‍ ഇറങ്ങുന്ന പടികള്‍ എണ്ണാന്‍ ശ്രമിച്ചു ..എവിടെ എണ്ണി തീരാന്‍ ഇടയ്ക്കു ഞങള്‍ സംസാരിക്കും അപ്പോള്‍ എണ്ണം തെറ്റും ..അങ്ങനെ താഴെ എത്തി നല്ല ചൂടുള്ള ചായയും മുളക് ബജിയും കഴിച്ചു താമസ സ്ഥലത്തേക്ക് തിരിച്ചു വഴിക്ക് വെച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി ..നല്ല തന്തൂരി ചിക്കനും റൊട്ടിയും കഴിച്ചു രാത്രി 8 മണിയോട് കൂടി താമസ സ്ഥലത്ത് എത്തി .ഷിജു എന്ന ഞങ്ങളുടെ അവിടുത്തെ സുഹൃത്ത്‌ ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നു അതെല്ലാം റമ്മും വിസ്കിയും കൂടെ കൂടി അടിച്ചു ..രാവിലെ 7 മണിക്ക് ഇറങ്ങിയാലെ ഇനി പ്ലാന്‍ ചെയ്ത സ്ഥലങ്ങള്‍ കാണാന്‍ പറ്റുകയുള്ളു ..ഒന്ന് റിവേര്‍ രാഫ്ട്ടിങ്ങും പിന്നെ ഒരു ട്രെക്കിങ്ങും ..രണ്ടും സ്വപനം കണ്ടു കിടന്നുറങ്ങി ..
രാവിലെ  ആയി കൂടെ ഉള്ള ചിലര്‍ക്ക് ട്രെക്കിങ്ങിനു പോകാന്‍ ഒരു വൈമന്ന്യസസ്യം..എവിടെ ഞാന്‍ വിടുമോ?? പിടിച്ച പിടിക്ക് അവരെയും കൊണ്ട് അവിടുന്ന് ഇറങ്ങി ..അതിനിടക്ക് ഹോം സ്റ്റെയില്‍ നല്ല പൂരിയും ബാജിയും കൂട്ടി ചായ കുടിച്ചു ..8 മണിയോട് കൂടി ദുബാരെ റിവേര്‍ രഫ്ടിങ്ങിനു എത്തി..തലേ ദിവസം വന്നപോഴേ ബുക്ക്‌ ച്യ്താണ് പോയത് അവിടെ രാഫ്ടിങ്ങിന്റെ ക്യാപ്റ്റന്‍ ഞങ്ങളെയും കാത്തു ചായ പോലും കുടിക്കാതെ കാത്തിരിക്കുനുണ്ടായിരുന്നു ..കാരണം ഞങ്ങള്‍ പറഞ്ഞ സമയം 7 . 30 ആയിരുന്നു ..ഒരു ക്ഷമാപണം പറഞ്ഞു തുടങ്ങാന്‍ പറഞ്ഞു ..അപോഴാണ് അറിഞ്ഞത് കുറച്ചു നിര്‍ദേശങ്ങള്‍ നല്‍കാനുണ്ട് അദേഹത്തിന് എന്ന് ..ആദ്യം ഹെല്‍മെറ്റും ലൈഫ് ജാക്കെട്ടും ധരിക്കേണ്ട വിധം പറഞ്ഞു തന്നു ..പിന്നെ തുഴയേണ്ട നിര്‍ദേശങ്ങള്‍ അപോഴാണ് ഓര്‍ത്തത്‌ ക്യാമറ കൊണ്ട് പോകാന്‍ പാടില്ല നനയും ,അങ്ങനെ അത് ഡ്രൈവര്‍ക്ക് കൊടുത്തു കുറച്ചു ഫോട്ടോസ് എടുപ്പിച്ചു ..

മുകളിലത്തെ ഫോട്ടോയില്‍ കാണുന്ന ആളാണ് ക്യാപ്റ്റന്‍  

നിര്‍ദേശങ്ങള്‍ നല്‍കുന്നു ...
  അങ്ങനെ തുടങ്ങുകായി യാത്ര ..ജീവിതത്തിലെ ഏറ്റവും സഹസികമായ് യാത്രകളിലോന്നു ഇതാണ് ,കുത്തിയൊഴുകുന്ന കാവേരി നദിയില്‍ ഞങ്ങള് യത്ര തുടങ്ങി ..FORWARD എന്ന് പറയുമ്പോള്‍  മുന്‍പോട്ടും BACKWORD  എന്ന് പറയുമ്പോള്‍ പിറകോട്ടും തുഴഞ്ഞു ..ഏകദേശം എട്ടു കിലോ മീറ്റര്‍ ദൂരം ..ഇടയ്ക്കു പാറക്കെട്ടുകളിലൂടെ തിരിഞ്ഞും വളഞ്ഞും പിന്നെ കുത്തിയൊഴുകുന്ന നദിക്കു എതിരെ തുഴഞ്ഞും ഞങള്‍ ആസ്വദിച്ച് ആ യാത്ര ..അതിലേറ്റവും ഇഷ്ടപെട്ടതും മറക്കനവാത്തതും ആയതു ആ കുത്തിയൊഴുകുന നദിയില്‍ ഞങ്ങളോട് ചാടാന്‍ പറഞ്ഞു നീന്തല്‍ ശരിക്കും അറിയുന്നത് രണ്ടു പേര്‍ക്ക് മാത്രം എന്നാലും ലൈഫ് ജാക്ക്ട്ടിന്റെ ധൈര്യത്തില്‍ എല്ലാവരും ചാടി ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരം ഞങള്‍ നീന്തി അല്ല ഒലിച്ചു പോയി !!!

 
 
അവസാനം പാറ ഇടുക്കുകള്‍ വീണ്ടും വരുന്നത് കണ്ടപ്പോള്‍ എല്ലാവരോടും ബോട്ടിലേക്ക് കയറാന്‍ പറഞ്ഞു ക്യാപ്റ്റന്‍ .അവസാനം കയറാം എന്ന് പറഞ്ഞു കാത്തു നിന്ന ഒരുത്തന്‍ അതിനു ശരിക്കും അനുഭവിക്കുകയും ചെയ്തു..അവന്റെ കാല്‍ പറക്കിടിച്ചു, കാര്യമായി ഒന്നും പറ്റിയില്ല !!!

ഒരു കാര്യം പറയട്ടെ കാട്ടില്‍ പോകുമ്പോഴും വെള്ളത്തില്‍ ഇറങ്ങുമ്പോഴും നമ്മുടെ കൂടെ വരുന്ന വഴികാട്ടി പറയുന്നത് തീര്‍ച്ചയായും പാലിച്ചിരിക്കണം കാരണം അവര്‍ അപകടം മുന്കൂടി കാണുന്നവരാണ് ..വഴി കാട്ടിതരുന്നവനാണ്..
 
അവസാനം ഒന്നൊന്നര മണിക്കൂറത്തെ യാത്ര അവസാനിച്ചു എല്ലാവരും വസ്ത്രം  മാറി വണ്ടിയില്‍ കയറി..അതിനു മുന്പ് ക്യാപ്ടന് ഇരുനൂറു രൂപ ടിപ് കൊടുത്തു ,അയാള്‍ അല്ലായിരുന്നുവെങ്കില്‍ ആ യാത്ര ഇത്രക് ആസ്വദിക്കാന്‍ പറ്റില്ലായിരുന്നു കൂടാതെ ഭാഷയും ഒരു പ്രശ്നമാല്ലയിരുനു അയാള്‍ ശരിക്ക് മലയാളം സംസാരിക്കുന്നുണ്ടായിരുന്നു.വീണ്ടും കാണാം എന്ന് അയാളോട് യാത്ര പറഞ്ഞു ഞങള്‍ ദുബാരെയില്‍ നിന്നും വീണ്ടും യാത്ര തുടങ്ങി ..ഇനി ലക്‌ഷ്യം'തടിയന്റെ മോള്‍ 'എന്ന മലമുകളിലെക്കുള്ള ട്രെക്കിംഗ് ആണ് ..ആ അനുഭവം ഇനിയൊരു അവസരത്തില്‍ ..

0 comments:

Followers

About This Blog