Saturday, February 13, 2010

വീണ്ടും ഒരു പൊന്നാനി യാത്ര

കഴിഞ്ഞ വര്‍ഷത്തിന്റെ ബാക്കി എന്ന പോലെ പൊന്നാനി യാത്ര ഇത്തവണയും സാധ്യമായി, കാരണകാരന്‍ സുമിത് തന്നെ അവന്റെ രണ്ടാമത്തെ ചേട്ടന്റെ കല്യാണം.ഇത്തവണ ബീച്ചില്‍ ആയിരുന്നു പോയത് 'പൊന്നാനി കടാപുറം'
പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് 'പൊന്നന്‍' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊന്‍ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേര്‍ഷ്യന്‍ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊന്‍ നാണ്യ'ങ്ങള്‍ ഇവിടെയെത്തിയിരുന്നു എന്നും പൊന്‍ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിച്ചിരുന്നു എന്നും പൊന്നാനകളില്‍ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്.
 
ലൈറ്റ് ഹൌസ് ...പുതിയ നടപാത നിര്‍മാണം...കുറച്ചു വര്ഷം കഴിഞ്ഞു വരുമ്പോള്‍ ഒരു പകേഷേ മലപ്പുറത്തെ ഒരു പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആയേക്കാം...

 
പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി!!!

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവട ബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേര്‍ഷ്യന്‍ - അറേബ്യന്‍ കലാരൂപങ്ങളും ഉത്തരേന്ത്യന്‍ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകള്‍ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെഖവ്വാലിയും ഗസലും ഇപ്പോഴും ഉര്‍വ്വരമായി തന്നെ പൊന്നാനിയില്‍ ‍നില നില്‍ക്കുന്നു. ഈ രംഗത്ത് സ്മരിക്കപ്പെടുന്ന വ്യക്തിയാണ്‌ ഗായകനും സംഗീതജ്ഞനുമായിരുന്ന മായന്‍ക. ഹിന്ദു മുസ്ലിം മത വിഭാഗങ്ങള്‍ക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവര്‍ഷം 1504- നാണ് ജുമാമസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തൃക്കാവിലെ ക്ഷേത്രവും തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയില്‍ പെടുന്നു.






എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ എല്ലാം പൊന്നാനിക്കാര്‍ ആണ്
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍‍, വള്ളത്തോള്‍ നാരായണ മേനോന്‍‍, കുട്ടികൃഷ്ണമാരാര്‍, പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണന്‍ , എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ(മാധവിക്കുട്ടി), സി. രാധാകൃഷ്ണന്‍ , കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരെല്ലാം ഈ പൊന്നാനിക്കളരിയില്‍ ഉള്‍പ്പെടുന്നവരാണ്.


 
                                                                 കടാപുറം
 
നീരാട്ട്..കുറച്ചു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം എല്ലാവരും ഒത്തു കൂടിയതിന്റെ ആഘോഷം 


സൂര്യ കിരീടം വീണു ഉടഞ്ഞപ്പോള്‍
  

                                                               പുലരെ പൂന്തോണി...
 
വിനോദസഞ്ചാരികളുടെ മറ്റൊരു ആകര്‍ഷണമാണു ബിയ്യം കായല്‍. എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയില്‍ ഉള്‍പ്പെടും. കായല്‍ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതല്‍ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്


ഒരു വര്ഷം മുന്‍പത്തെ യാത്രാ   ചിത്രം



 
ഭാരതപ്പുഴയും തിരൂര്‍-പൊന്നാനിപ്പുഴയും ഒത്തുചേര്‍ന്ന് അറബിക്കടലില്‍ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദര്‍ശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാര്‍ച്ചുമുതല്‍ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികള്‍ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേര്‍ന്നു കിടക്കുന്ന പുറത്തൂര്‍ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

കടപ്പാട്:വിക്കിപീഡിയ ,ഗൂഗിള്‍

Read more...

Followers

About This Blog