Monday, June 28, 2010

മൂകാംബികയും,കുടജാദ്രിയും...

മൂകാംബിക-എത്രയോ തവണ പ്ലാന്‍ ചെയ്തു പരാജയപെട്ടതാണ് അവിടേക്കുള്ള യാത്ര.കുട്ടിക്കാലത്ത് രണ്ടു,മൂന്ന്തവണ പോയിട്ടുണ്ട്.ഇത്തവണ ഓര്‍ക്കാപ്പുറത്താണ് യാത്ര ഒത്തുകിട്ടിയത്.Mangaloril ഔദ്യോഗിക ആവിശ്യത്തിന് പോവേണ്ടി വന്നു ഈ കഴിഞ്ഞ മെയ്‌ ആദ്യവാരത്തില്‍.മൂന്നു ദിവസത്തെ പണി രണ്ടു ദിവസം കൊണ്ട് തീര്‍ത്തു.തിരിച്ചു പോവാനും കൂടിയുള്ള ടിക്കറ്റ്‌ ട്രാവല്‍ ഡെസ്കിലെ ചേട്ടന്‍ തന്നിരുന്നു,അതിനു ഇനിയും ഒരുദിവസം കൂടി ഉണ്ടെന്നു ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു 'ലഡ്ഡു' പൊട്ടി..എന്തുകൊണ്ട് മൂകംബികക്ക് പോയിക്കൂടാ?? അപ്പൊ തന്നെ ഉറപ്പിച്ചു ഇത്തവണ എന്തായാലും മൂകാംബികക്ക് പോയിട്ട് തന്നെ മതി തിരിച്ചു Bangalorilekku എന്ന്..
Managaloril നിന്ന് വൈകിട്ട് 6.30 നു ഉടുപ്പിയിലേക്ക് ബസ്‌ കയറി,വീടുകാരെ വിളിച്ചു കാര്യംപറഞു.അവര്‍ക്കും സന്തോഷം, മോനെന്തുപറ്റി പെട്ടന്നൊരു ഭക്തി എന്നമ്മ മനസ്സില്‍ ആലോചിച്ചിടുണ്ടാകും!!! രാത്രി ഉടുപ്പിയില്‍ എത്തി മൂകാംബികക്ക് ബസ്‌ ചോദിച്ചു എല്ലാരും പറയുന്നത് ഒരേ ഉത്തരം രാത്രി 8 മണിക്ക് ശേഷം അവിടുന്ന് നേരിട്ട് ബസ്‌ ഇല്ലാന്ന്..കേരളത്തില്‍ നിന്നും മറ്റും വരുന്ന ബസുകള്‍ ഉണ്ടാകും ആര്‍ക്കും സമയം അറിയില്ല.ഞാന്‍ മനസില്‍ അമ്മേ എന്ന് വിളിച്ചു പോയി..അപ്പൊ കണ്ടത് നല്ല ചുവപ്പ് നിറത്തില്‍ ലൈറ്റ് കത്തുന്ന ഒരു ഹോട്ടലിന്റെ പേര് കണ്ടു 'Janardana ഹോട്ടല്‍' .നേരെ കയറി റൂം റേറ്റ് നോക്കി TVഇല്ലാത്ത റൂമിന് മൂന്നക്ക സംഖ്യയെ ഉള്ളു..തലേ ദിവസം വരെ Mangaloril കമ്പനി ചിലവില്‍ നാലക്കവും അഞ്ചക്കവും ഒക്കെ റേറ്റ് ഉള്ള ഹോട്ടലില്‍ കഴിഞ്ഞു ഇന്ന് സ്വന്തം ചിലവില്‍ TV പോലും ഇല്ലാത്ത റൂമില്‍ പിശുക്കനായ ഞാന്‍[?] താമസിച്ചു!!![TV വേണ്ടാന്ന് വെച്ചത് ഞാന്‍ പിന്നെ അത് കണ്ടിരിക്കും രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ഉള്ളതാണ്].രാത്രി പുറത്തു പോയി ഭക്ഷണം കഴിച്ചു വരുന്ന വഴി Receptionistint അടുത്ത് മൂകാംബികക്കുള്ള ബസ്‌ സമയം ചോദിച്ചു മനസിലാക്കി.രാവിലെ അഞ്ചു മണിക്ക് അടിക്കാന്‍ വേണ്ടി മൊബൈലില്‍ അലാറം സെറ്റ് ചെയ്തു കിടന്നതോര്‍മയുണ്ട് രാവിലെ അഞ്ചുമണിക്ക് അമ്മ വിളിച്ചു അപ്പോഴാണ് പിന്നെ കണ്ണ് തുറക്കുന്നത്.കുളിച്ചു കുപ്പായം മാറ്റി രാവിലെ 6 മണിക്ക് ഉടുപ്പി ബസ്‌ സ്റ്റാന്‍ഡില്‍ പോയി ബസ്‌ കത്ത് നിന്നു.ബാഗെല്ലാം റൂമില്‍ തന്നെയാണ് വച്ചിരിക്കുന്നത്.6.20 ഇനുള്ള ആദ്യ ബസില്‍ കയറി ടിക്കറ്റ്‌ എടുത്തു 54 രൂപയാണ് ടിക്കറ്റ്‌,2 മണിക്കൂര്‍ യാത്രയുണ്ട്.8.30 യോട് കൂടി മൂകാംബികയെത്തി.ആദ്യം കണ്ട കടയില്‍ തന്നെ കയറി 'ചെറുതായി' ഒരു ചായയും 3വടയും കഴിച്ചു.പെങ്ങള്‍ക്കും പിന്നെ വേറെ ഒരു കൂട്ടുകാരിക്കും പെട്ടന്ന് കല്യാണം നടക്കാന്‍ വേണ്ടി കുറച്ചു കരിവള വാങ്ങി.അത് അമ്പലത്തില്‍ കൊടുത്തു പൂജിച്ചു കയ്യിലിട്ടാല്‍ കല്യാണം നന്നായി നടക്കുമെന്ന് ഒരു വിശ്വാസമുണ്ട്‌.

പിന്നെ നേരെ അമ്പലത്തിലേക്ക്,അവിടെ ഇവിടെയായി കേരള സാരിയും,പട്ടുമുണ്ടുമൊക്കെ ധരിച്ച കൂട്ടരെ കണ്ടുതുടങ്ങി.. വര്‍ക്കിംഗ്‌ ഡേ ആയതു കൊണ്ട് തിരക്കുണ്ടാകില്ലാന്നു മനസ് പറഞ്ഞു.എവിടെ?കേരളത്തില്‍ സമ്മര്‍ vecation ആണെന്ന കാര്യം മറന്ന ഞാനാണ്‌ വിഡ്ഢി.'Q' അങ്ങനെ ചുറ്റി വളഞ്ഞു കിടക്കുകയാണ് അമ്പലത്തിനു ചുറ്റും.



 തുടരും..

Read more...

Saturday, February 13, 2010

വീണ്ടും ഒരു പൊന്നാനി യാത്ര

കഴിഞ്ഞ വര്‍ഷത്തിന്റെ ബാക്കി എന്ന പോലെ പൊന്നാനി യാത്ര ഇത്തവണയും സാധ്യമായി, കാരണകാരന്‍ സുമിത് തന്നെ അവന്റെ രണ്ടാമത്തെ ചേട്ടന്റെ കല്യാണം.ഇത്തവണ ബീച്ചില്‍ ആയിരുന്നു പോയത് 'പൊന്നാനി കടാപുറം'
പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് 'പൊന്നന്‍' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊന്‍ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേര്‍ഷ്യന്‍ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊന്‍ നാണ്യ'ങ്ങള്‍ ഇവിടെയെത്തിയിരുന്നു എന്നും പൊന്‍ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിച്ചിരുന്നു എന്നും പൊന്നാനകളില്‍ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്.
 
ലൈറ്റ് ഹൌസ് ...പുതിയ നടപാത നിര്‍മാണം...കുറച്ചു വര്ഷം കഴിഞ്ഞു വരുമ്പോള്‍ ഒരു പകേഷേ മലപ്പുറത്തെ ഒരു പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആയേക്കാം...

 
പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി!!!

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവട ബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേര്‍ഷ്യന്‍ - അറേബ്യന്‍ കലാരൂപങ്ങളും ഉത്തരേന്ത്യന്‍ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകള്‍ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെഖവ്വാലിയും ഗസലും ഇപ്പോഴും ഉര്‍വ്വരമായി തന്നെ പൊന്നാനിയില്‍ ‍നില നില്‍ക്കുന്നു. ഈ രംഗത്ത് സ്മരിക്കപ്പെടുന്ന വ്യക്തിയാണ്‌ ഗായകനും സംഗീതജ്ഞനുമായിരുന്ന മായന്‍ക. ഹിന്ദു മുസ്ലിം മത വിഭാഗങ്ങള്‍ക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവര്‍ഷം 1504- നാണ് ജുമാമസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തൃക്കാവിലെ ക്ഷേത്രവും തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയില്‍ പെടുന്നു.






എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ എല്ലാം പൊന്നാനിക്കാര്‍ ആണ്
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍‍, വള്ളത്തോള്‍ നാരായണ മേനോന്‍‍, കുട്ടികൃഷ്ണമാരാര്‍, പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണന്‍ , എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ(മാധവിക്കുട്ടി), സി. രാധാകൃഷ്ണന്‍ , കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരെല്ലാം ഈ പൊന്നാനിക്കളരിയില്‍ ഉള്‍പ്പെടുന്നവരാണ്.


 
                                                                 കടാപുറം
 
നീരാട്ട്..കുറച്ചു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം എല്ലാവരും ഒത്തു കൂടിയതിന്റെ ആഘോഷം 


സൂര്യ കിരീടം വീണു ഉടഞ്ഞപ്പോള്‍
  

                                                               പുലരെ പൂന്തോണി...
 
വിനോദസഞ്ചാരികളുടെ മറ്റൊരു ആകര്‍ഷണമാണു ബിയ്യം കായല്‍. എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയില്‍ ഉള്‍പ്പെടും. കായല്‍ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതല്‍ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്


ഒരു വര്ഷം മുന്‍പത്തെ യാത്രാ   ചിത്രം



 
ഭാരതപ്പുഴയും തിരൂര്‍-പൊന്നാനിപ്പുഴയും ഒത്തുചേര്‍ന്ന് അറബിക്കടലില്‍ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദര്‍ശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാര്‍ച്ചുമുതല്‍ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികള്‍ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേര്‍ന്നു കിടക്കുന്ന പുറത്തൂര്‍ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

കടപ്പാട്:വിക്കിപീഡിയ ,ഗൂഗിള്‍

Read more...

Followers

About This Blog