Wednesday, November 30, 2011

കൂര്‍ഗ്ഗിലൂടെ ...

സരിന്‍: ഡാ ഓഗസ്റ്റ്‌ 15 നു എന്താ പരിപാടി?
Me : ഒരു പരിപാടിയും ഇല്ല ..
സരിന്‍ :ഓക്കേ എന്നാല്‍ കുര്‍ഗിലേക്ക് പോയാലോ?
Me :ഓക്കേ..പോയേക്കാം ..ബാക്കി ഉള്ളവന്മാരെ ഒപ്പിക്കു .
ഇത്ര സമയം മതി ഞങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ !!!!


അങ്ങനെ ഓഗസ്റ്റ്‌ 12 നു രാത്രി തന്നെ എല്ലാം പായ്ക്ക് ചെയ്തു(കുടിക്കാനുള്ള പാനീയങ്ങളും !!)പുലര്‍ച്ചെ 2 മണിക്ക് യാത്ര തുടങ്ങി രാവിലെ 8 .30 നു സിദ്ധാപുരയിലുള്ള ഒരു ഹോം സ്റ്റേയുടെ മുന്‍പില്‍ എത്തി ..എല്ലാരും കുളിച്ചു വേഷം മാറി അതിനു മുന്പ് ഹോസ്റ്റലില്‍ നടത്താറുള്ള പതിവ് കുളിപ്പിക്കല്‍ ചടങ്ങ് നടന്നു ...മുറിയാകെ 'കുളമായി'..
അവിടുന്ന് നേരെ പോയത് ചായ കുടിക്കാന്‍..ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ചായകുടിച്ചു നേരെ ദുബാരെ എലെഫാന്റ്റ് ക്യാമ്പ്‌ (ആന താവളം!!) കാണാന്‍ പോയി പോകുന്ന വഴി വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി (പട പേടിച്ചു പന്തളത്ത് ചെന്ന അവസ്ഥ!!)അവസാനം ബാക്കി ഉള്ള ദൂരംനടന്നു പോയി അവിടെ എത്തുമ്പോള്‍ ഒരു ഉത്സവത്തിനുള്ള ആള്‍ക്കാരുണ്ട് റിവര്‍ രാഫ്ടിങ്ങിനും (River Rafting) ആന ക്യാമ്പ്‌ കാണാനും ..അന്ന് എന്തായാലും ഇതൊന്നും നടക്കിലാന്നു ബോധ്യമായി.പ്ലാനിഗ് ഇല്ലാതെ വന്നാല്‍ ഇങ്ങനെ ഇരിക്കും എന്ന് അവിടെ ഉണ്ടായിരുന്ന സായിപ്പന്‍മാരു എന്നോട് പറയുന്നത് പോലെ തോന്നി !!!
Good plans shape good decisions..

ആന ക്യാമ്പിലേക്കുള്ള ക്യൂ പിറകില്‍ കാണാം
അവിടുന്ന് നേരെ തലക്കാവേരി ലക്ഷ്യമാക്കി Qualis ചീറി പാഞ്ഞു ഏകദേശം 80 കിലോമീറ്റെര്‍ ദൂരം ഉണ്ട് അവിടേക്ക് ..,പലായിലെയോ കോട്ടയത്തെയോ റോഡുകളെ പോലെ തന്നെ വളഞ്ഞും പുളഞ്ഞും.. അവസാനം ഏതോ ഒരു അമ്പലത്തിനു മുന്‍പില്‍ നിര്‍ത്തി ,തലക്കാവേരി എത്തി എന്നും വിചാരിച്ചു എല്ലാരും ചാടി ഇറങ്ങി ..
ആ അമ്പലം ഇതാ താഴെ

കുറച്ചു  ഫോട്ടോസ് എടുത്തു അവിടുന്ന് വീണ്ടും യാത്ര തുടങ്ങി അവസാനം തലക്കാവേരി എത്തി ..ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന് ഇതാണ് തീര്‍ച്ച ..കോട മഞ്ഞു വന്നു നമ്മളെയാകെ അങ്ങ് മൂടും വീണ്ടും എല്ലാം തെളിഞ്ഞു വരും പോരാത്തതിനു മഴ ചാറുന്നും ഉണ്ടായിരുന്നു ..കൂടെ ഭാര്യയോ കാമുകിയോ ഉള്ളവര്‍ ഭാഗ്യവാന്മാര്‍ എന്ന് മനസ്സില്‍ പറഞ്ഞു!! കണ്ടു നോക്കൂ ...
ഇനി കുറച്ചു  വിവരങ്ങള്‍ വിക്കിപീഡിയയില്‍  നിന്നും എടുത്തത്‌ താഴെ.

 കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ തലക്കാവേരി 'തലക്കാവേരി' (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാല് കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നാണര്‍ത്ഥം പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. കര്‍ണ്ണാടകത്തിലെ കുടകു ജില്ലയില്‍. കവേരി നദി ഇവിടെ ഒരു വർഷാന്തം നിലനില്‍ക്കുന്ന ഒരു ഉറവയില്‍നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്ര്ബ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനിൽ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീർത്ഥാടകർ ഈ വിശേഷ നാളിൽ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേർന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തിൽ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്‌.
This is a Holi temple,not a picnic spot!! എന്ന് ശക്തമായ ഭാഷയില്‍ എഴുതി വെച്ചിടുണ്ടായിരുന്നു അത് കൊണ്ട് ക്യാമറ ഉണ്ടായിട്ടും ഞങ്ങള്‍ ഫോട്ടോ എടുത്തില്ല (സാധാരണ നേരെ തിരിച്ചാണ് നടക്കാറുള്ളത്!!!).ഇതാ ഒരു ഫോട്ടോ വിക്കിപീഡിയയില്‍ നിന്നും എടുത്തത്‌ താഴെ.
ഈ കുളത്തില്‍ നിറയെ നാണയ തുട്ടുകള്‍ ഉണ്ടായിരുന്നു ..വലിയ മീനുകളും ...
പിന്നെ അവിടുന്ന് നേരെ പടികള്‍ കയറി തുടങ്ങി ശരിക്കും കുത്തനെ ഉള്ള പടികള്‍ ..ഇത് ആകാശത്തേക്കണോ പോകുന്നതെന്ന് തോന്നി പോകുന്ന നിമിഷങ്ങള്‍ ..പിന്നെ ഈ ഉള്ള നടത്തമോക്കെയെ ഉള്ളു ആകെ കൂടി ഉള്ളവ്യായാമം!!

അവസാനം മലമുകളില്‍ എത്തി തലക്കാവേരി ക്ഷേത്രത്തിനു മുകളില്‍ ഉള്ള ഒരു മല.ഒരുപാടു ആളുകള്‍ ഉണ്ടായിരുന്നു അവിടെ അപ്പോള്‍,ആളുകളില്‍ അധികവും ബാംഗ്ലൂരില്‍ നിന്ന് വാരാന്ത്യ൦ ആഘോഷിക്കാന്‍ എത്തിയ ഐ ടി  പ്രൊഫഷണല്‍സ ആണ് ..
അപ്പോഴേക്കും മഴ കൂടി വന്നു സഞ്ചാരികള്‍ താഴേക്ക് ഇറങ്ങി തുടങ്ങി ഞങള്‍ മാത്രം അവിടെ മഴയും കൊണ്ട് ഫോട്ടോസ് എടുത്തു.. കോട മഞ്ഞു വന്നു മൂടി കൊണ്ടേ ഇരുന്ന്നു ആ മലമുകള്‍ ...

ജീവിതത്തില്‍ ഒരിക്കല്‍ കൂടെ ഇവടേക്ക് വരണം എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞങള്‍ മല ഇറങ്ങാന്‍ തുടങ്ങി ,ചിലര്‍ ഇറങ്ങുന്ന പടികള്‍ എണ്ണാന്‍ ശ്രമിച്ചു ..എവിടെ എണ്ണി തീരാന്‍ ഇടയ്ക്കു ഞങള്‍ സംസാരിക്കും അപ്പോള്‍ എണ്ണം തെറ്റും ..അങ്ങനെ താഴെ എത്തി നല്ല ചൂടുള്ള ചായയും മുളക് ബജിയും കഴിച്ചു താമസ സ്ഥലത്തേക്ക് തിരിച്ചു വഴിക്ക് വെച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി ..നല്ല തന്തൂരി ചിക്കനും റൊട്ടിയും കഴിച്ചു രാത്രി 8 മണിയോട് കൂടി താമസ സ്ഥലത്ത് എത്തി .ഷിജു എന്ന ഞങ്ങളുടെ അവിടുത്തെ സുഹൃത്ത്‌ ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നു അതെല്ലാം റമ്മും വിസ്കിയും കൂടെ കൂടി അടിച്ചു ..രാവിലെ 7 മണിക്ക് ഇറങ്ങിയാലെ ഇനി പ്ലാന്‍ ചെയ്ത സ്ഥലങ്ങള്‍ കാണാന്‍ പറ്റുകയുള്ളു ..ഒന്ന് റിവേര്‍ രാഫ്ട്ടിങ്ങും പിന്നെ ഒരു ട്രെക്കിങ്ങും ..രണ്ടും സ്വപനം കണ്ടു കിടന്നുറങ്ങി ..
രാവിലെ  ആയി കൂടെ ഉള്ള ചിലര്‍ക്ക് ട്രെക്കിങ്ങിനു പോകാന്‍ ഒരു വൈമന്ന്യസസ്യം..എവിടെ ഞാന്‍ വിടുമോ?? പിടിച്ച പിടിക്ക് അവരെയും കൊണ്ട് അവിടുന്ന് ഇറങ്ങി ..അതിനിടക്ക് ഹോം സ്റ്റെയില്‍ നല്ല പൂരിയും ബാജിയും കൂട്ടി ചായ കുടിച്ചു ..8 മണിയോട് കൂടി ദുബാരെ റിവേര്‍ രഫ്ടിങ്ങിനു എത്തി..തലേ ദിവസം വന്നപോഴേ ബുക്ക്‌ ച്യ്താണ് പോയത് അവിടെ രാഫ്ടിങ്ങിന്റെ ക്യാപ്റ്റന്‍ ഞങ്ങളെയും കാത്തു ചായ പോലും കുടിക്കാതെ കാത്തിരിക്കുനുണ്ടായിരുന്നു ..കാരണം ഞങ്ങള്‍ പറഞ്ഞ സമയം 7 . 30 ആയിരുന്നു ..ഒരു ക്ഷമാപണം പറഞ്ഞു തുടങ്ങാന്‍ പറഞ്ഞു ..അപോഴാണ് അറിഞ്ഞത് കുറച്ചു നിര്‍ദേശങ്ങള്‍ നല്‍കാനുണ്ട് അദേഹത്തിന് എന്ന് ..ആദ്യം ഹെല്‍മെറ്റും ലൈഫ് ജാക്കെട്ടും ധരിക്കേണ്ട വിധം പറഞ്ഞു തന്നു ..പിന്നെ തുഴയേണ്ട നിര്‍ദേശങ്ങള്‍ അപോഴാണ് ഓര്‍ത്തത്‌ ക്യാമറ കൊണ്ട് പോകാന്‍ പാടില്ല നനയും ,അങ്ങനെ അത് ഡ്രൈവര്‍ക്ക് കൊടുത്തു കുറച്ചു ഫോട്ടോസ് എടുപ്പിച്ചു ..

മുകളിലത്തെ ഫോട്ടോയില്‍ കാണുന്ന ആളാണ് ക്യാപ്റ്റന്‍  

നിര്‍ദേശങ്ങള്‍ നല്‍കുന്നു ...
  അങ്ങനെ തുടങ്ങുകായി യാത്ര ..ജീവിതത്തിലെ ഏറ്റവും സഹസികമായ് യാത്രകളിലോന്നു ഇതാണ് ,കുത്തിയൊഴുകുന്ന കാവേരി നദിയില്‍ ഞങ്ങള് യത്ര തുടങ്ങി ..FORWARD എന്ന് പറയുമ്പോള്‍  മുന്‍പോട്ടും BACKWORD  എന്ന് പറയുമ്പോള്‍ പിറകോട്ടും തുഴഞ്ഞു ..ഏകദേശം എട്ടു കിലോ മീറ്റര്‍ ദൂരം ..ഇടയ്ക്കു പാറക്കെട്ടുകളിലൂടെ തിരിഞ്ഞും വളഞ്ഞും പിന്നെ കുത്തിയൊഴുകുന്ന നദിക്കു എതിരെ തുഴഞ്ഞും ഞങള്‍ ആസ്വദിച്ച് ആ യാത്ര ..അതിലേറ്റവും ഇഷ്ടപെട്ടതും മറക്കനവാത്തതും ആയതു ആ കുത്തിയൊഴുകുന നദിയില്‍ ഞങ്ങളോട് ചാടാന്‍ പറഞ്ഞു നീന്തല്‍ ശരിക്കും അറിയുന്നത് രണ്ടു പേര്‍ക്ക് മാത്രം എന്നാലും ലൈഫ് ജാക്ക്ട്ടിന്റെ ധൈര്യത്തില്‍ എല്ലാവരും ചാടി ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരം ഞങള്‍ നീന്തി അല്ല ഒലിച്ചു പോയി !!!

 
 
അവസാനം പാറ ഇടുക്കുകള്‍ വീണ്ടും വരുന്നത് കണ്ടപ്പോള്‍ എല്ലാവരോടും ബോട്ടിലേക്ക് കയറാന്‍ പറഞ്ഞു ക്യാപ്റ്റന്‍ .അവസാനം കയറാം എന്ന് പറഞ്ഞു കാത്തു നിന്ന ഒരുത്തന്‍ അതിനു ശരിക്കും അനുഭവിക്കുകയും ചെയ്തു..അവന്റെ കാല്‍ പറക്കിടിച്ചു, കാര്യമായി ഒന്നും പറ്റിയില്ല !!!

ഒരു കാര്യം പറയട്ടെ കാട്ടില്‍ പോകുമ്പോഴും വെള്ളത്തില്‍ ഇറങ്ങുമ്പോഴും നമ്മുടെ കൂടെ വരുന്ന വഴികാട്ടി പറയുന്നത് തീര്‍ച്ചയായും പാലിച്ചിരിക്കണം കാരണം അവര്‍ അപകടം മുന്കൂടി കാണുന്നവരാണ് ..വഴി കാട്ടിതരുന്നവനാണ്..
 
അവസാനം ഒന്നൊന്നര മണിക്കൂറത്തെ യാത്ര അവസാനിച്ചു എല്ലാവരും വസ്ത്രം  മാറി വണ്ടിയില്‍ കയറി..അതിനു മുന്പ് ക്യാപ്ടന് ഇരുനൂറു രൂപ ടിപ് കൊടുത്തു ,അയാള്‍ അല്ലായിരുന്നുവെങ്കില്‍ ആ യാത്ര ഇത്രക് ആസ്വദിക്കാന്‍ പറ്റില്ലായിരുന്നു കൂടാതെ ഭാഷയും ഒരു പ്രശ്നമാല്ലയിരുനു അയാള്‍ ശരിക്ക് മലയാളം സംസാരിക്കുന്നുണ്ടായിരുന്നു.വീണ്ടും കാണാം എന്ന് അയാളോട് യാത്ര പറഞ്ഞു ഞങള്‍ ദുബാരെയില്‍ നിന്നും വീണ്ടും യാത്ര തുടങ്ങി ..ഇനി ലക്‌ഷ്യം'തടിയന്റെ മോള്‍ 'എന്ന മലമുകളിലെക്കുള്ള ട്രെക്കിംഗ് ആണ് ..ആ അനുഭവം ഇനിയൊരു അവസരത്തില്‍ ..

Read more...

Monday, June 28, 2010

മൂകാംബികയും,കുടജാദ്രിയും...

മൂകാംബിക-എത്രയോ തവണ പ്ലാന്‍ ചെയ്തു പരാജയപെട്ടതാണ് അവിടേക്കുള്ള യാത്ര.കുട്ടിക്കാലത്ത് രണ്ടു,മൂന്ന്തവണ പോയിട്ടുണ്ട്.ഇത്തവണ ഓര്‍ക്കാപ്പുറത്താണ് യാത്ര ഒത്തുകിട്ടിയത്.Mangaloril ഔദ്യോഗിക ആവിശ്യത്തിന് പോവേണ്ടി വന്നു ഈ കഴിഞ്ഞ മെയ്‌ ആദ്യവാരത്തില്‍.മൂന്നു ദിവസത്തെ പണി രണ്ടു ദിവസം കൊണ്ട് തീര്‍ത്തു.തിരിച്ചു പോവാനും കൂടിയുള്ള ടിക്കറ്റ്‌ ട്രാവല്‍ ഡെസ്കിലെ ചേട്ടന്‍ തന്നിരുന്നു,അതിനു ഇനിയും ഒരുദിവസം കൂടി ഉണ്ടെന്നു ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു 'ലഡ്ഡു' പൊട്ടി..എന്തുകൊണ്ട് മൂകംബികക്ക് പോയിക്കൂടാ?? അപ്പൊ തന്നെ ഉറപ്പിച്ചു ഇത്തവണ എന്തായാലും മൂകാംബികക്ക് പോയിട്ട് തന്നെ മതി തിരിച്ചു Bangalorilekku എന്ന്..
Managaloril നിന്ന് വൈകിട്ട് 6.30 നു ഉടുപ്പിയിലേക്ക് ബസ്‌ കയറി,വീടുകാരെ വിളിച്ചു കാര്യംപറഞു.അവര്‍ക്കും സന്തോഷം, മോനെന്തുപറ്റി പെട്ടന്നൊരു ഭക്തി എന്നമ്മ മനസ്സില്‍ ആലോചിച്ചിടുണ്ടാകും!!! രാത്രി ഉടുപ്പിയില്‍ എത്തി മൂകാംബികക്ക് ബസ്‌ ചോദിച്ചു എല്ലാരും പറയുന്നത് ഒരേ ഉത്തരം രാത്രി 8 മണിക്ക് ശേഷം അവിടുന്ന് നേരിട്ട് ബസ്‌ ഇല്ലാന്ന്..കേരളത്തില്‍ നിന്നും മറ്റും വരുന്ന ബസുകള്‍ ഉണ്ടാകും ആര്‍ക്കും സമയം അറിയില്ല.ഞാന്‍ മനസില്‍ അമ്മേ എന്ന് വിളിച്ചു പോയി..അപ്പൊ കണ്ടത് നല്ല ചുവപ്പ് നിറത്തില്‍ ലൈറ്റ് കത്തുന്ന ഒരു ഹോട്ടലിന്റെ പേര് കണ്ടു 'Janardana ഹോട്ടല്‍' .നേരെ കയറി റൂം റേറ്റ് നോക്കി TVഇല്ലാത്ത റൂമിന് മൂന്നക്ക സംഖ്യയെ ഉള്ളു..തലേ ദിവസം വരെ Mangaloril കമ്പനി ചിലവില്‍ നാലക്കവും അഞ്ചക്കവും ഒക്കെ റേറ്റ് ഉള്ള ഹോട്ടലില്‍ കഴിഞ്ഞു ഇന്ന് സ്വന്തം ചിലവില്‍ TV പോലും ഇല്ലാത്ത റൂമില്‍ പിശുക്കനായ ഞാന്‍[?] താമസിച്ചു!!![TV വേണ്ടാന്ന് വെച്ചത് ഞാന്‍ പിന്നെ അത് കണ്ടിരിക്കും രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ഉള്ളതാണ്].രാത്രി പുറത്തു പോയി ഭക്ഷണം കഴിച്ചു വരുന്ന വഴി Receptionistint അടുത്ത് മൂകാംബികക്കുള്ള ബസ്‌ സമയം ചോദിച്ചു മനസിലാക്കി.രാവിലെ അഞ്ചു മണിക്ക് അടിക്കാന്‍ വേണ്ടി മൊബൈലില്‍ അലാറം സെറ്റ് ചെയ്തു കിടന്നതോര്‍മയുണ്ട് രാവിലെ അഞ്ചുമണിക്ക് അമ്മ വിളിച്ചു അപ്പോഴാണ് പിന്നെ കണ്ണ് തുറക്കുന്നത്.കുളിച്ചു കുപ്പായം മാറ്റി രാവിലെ 6 മണിക്ക് ഉടുപ്പി ബസ്‌ സ്റ്റാന്‍ഡില്‍ പോയി ബസ്‌ കത്ത് നിന്നു.ബാഗെല്ലാം റൂമില്‍ തന്നെയാണ് വച്ചിരിക്കുന്നത്.6.20 ഇനുള്ള ആദ്യ ബസില്‍ കയറി ടിക്കറ്റ്‌ എടുത്തു 54 രൂപയാണ് ടിക്കറ്റ്‌,2 മണിക്കൂര്‍ യാത്രയുണ്ട്.8.30 യോട് കൂടി മൂകാംബികയെത്തി.ആദ്യം കണ്ട കടയില്‍ തന്നെ കയറി 'ചെറുതായി' ഒരു ചായയും 3വടയും കഴിച്ചു.പെങ്ങള്‍ക്കും പിന്നെ വേറെ ഒരു കൂട്ടുകാരിക്കും പെട്ടന്ന് കല്യാണം നടക്കാന്‍ വേണ്ടി കുറച്ചു കരിവള വാങ്ങി.അത് അമ്പലത്തില്‍ കൊടുത്തു പൂജിച്ചു കയ്യിലിട്ടാല്‍ കല്യാണം നന്നായി നടക്കുമെന്ന് ഒരു വിശ്വാസമുണ്ട്‌.

പിന്നെ നേരെ അമ്പലത്തിലേക്ക്,അവിടെ ഇവിടെയായി കേരള സാരിയും,പട്ടുമുണ്ടുമൊക്കെ ധരിച്ച കൂട്ടരെ കണ്ടുതുടങ്ങി.. വര്‍ക്കിംഗ്‌ ഡേ ആയതു കൊണ്ട് തിരക്കുണ്ടാകില്ലാന്നു മനസ് പറഞ്ഞു.എവിടെ?കേരളത്തില്‍ സമ്മര്‍ vecation ആണെന്ന കാര്യം മറന്ന ഞാനാണ്‌ വിഡ്ഢി.'Q' അങ്ങനെ ചുറ്റി വളഞ്ഞു കിടക്കുകയാണ് അമ്പലത്തിനു ചുറ്റും. തുടരും..

Read more...

Saturday, February 13, 2010

വീണ്ടും ഒരു പൊന്നാനി യാത്ര

കഴിഞ്ഞ വര്‍ഷത്തിന്റെ ബാക്കി എന്ന പോലെ പൊന്നാനി യാത്ര ഇത്തവണയും സാധ്യമായി, കാരണകാരന്‍ സുമിത് തന്നെ അവന്റെ രണ്ടാമത്തെ ചേട്ടന്റെ കല്യാണം.ഇത്തവണ ബീച്ചില്‍ ആയിരുന്നു പോയത് 'പൊന്നാനി കടാപുറം'
പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് 'പൊന്നന്‍' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊന്‍ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേര്‍ഷ്യന്‍ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊന്‍ നാണ്യ'ങ്ങള്‍ ഇവിടെയെത്തിയിരുന്നു എന്നും പൊന്‍ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിച്ചിരുന്നു എന്നും പൊന്നാനകളില്‍ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്.
 
ലൈറ്റ് ഹൌസ് ...പുതിയ നടപാത നിര്‍മാണം...കുറച്ചു വര്ഷം കഴിഞ്ഞു വരുമ്പോള്‍ ഒരു പകേഷേ മലപ്പുറത്തെ ഒരു പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആയേക്കാം...

 
പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി!!!

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവട ബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേര്‍ഷ്യന്‍ - അറേബ്യന്‍ കലാരൂപങ്ങളും ഉത്തരേന്ത്യന്‍ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകള്‍ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെഖവ്വാലിയും ഗസലും ഇപ്പോഴും ഉര്‍വ്വരമായി തന്നെ പൊന്നാനിയില്‍ ‍നില നില്‍ക്കുന്നു. ഈ രംഗത്ത് സ്മരിക്കപ്പെടുന്ന വ്യക്തിയാണ്‌ ഗായകനും സംഗീതജ്ഞനുമായിരുന്ന മായന്‍ക. ഹിന്ദു മുസ്ലിം മത വിഭാഗങ്ങള്‍ക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവര്‍ഷം 1504- നാണ് ജുമാമസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തൃക്കാവിലെ ക്ഷേത്രവും തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയില്‍ പെടുന്നു.


എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ എല്ലാം പൊന്നാനിക്കാര്‍ ആണ്
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍‍, വള്ളത്തോള്‍ നാരായണ മേനോന്‍‍, കുട്ടികൃഷ്ണമാരാര്‍, പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണന്‍ , എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ(മാധവിക്കുട്ടി), സി. രാധാകൃഷ്ണന്‍ , കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരെല്ലാം ഈ പൊന്നാനിക്കളരിയില്‍ ഉള്‍പ്പെടുന്നവരാണ്.


 
                                                                 കടാപുറം
 
നീരാട്ട്..കുറച്ചു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം എല്ലാവരും ഒത്തു കൂടിയതിന്റെ ആഘോഷം 


സൂര്യ കിരീടം വീണു ഉടഞ്ഞപ്പോള്‍
  

                                                               പുലരെ പൂന്തോണി...
 
വിനോദസഞ്ചാരികളുടെ മറ്റൊരു ആകര്‍ഷണമാണു ബിയ്യം കായല്‍. എല്ലാ വര്‍ഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയില്‍ ഉള്‍പ്പെടും. കായല്‍ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതല്‍ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്


ഒരു വര്ഷം മുന്‍പത്തെ യാത്രാ   ചിത്രം 
ഭാരതപ്പുഴയും തിരൂര്‍-പൊന്നാനിപ്പുഴയും ഒത്തുചേര്‍ന്ന് അറബിക്കടലില്‍ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദര്‍ശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാര്‍ച്ചുമുതല്‍ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികള്‍ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേര്‍ന്നു കിടക്കുന്ന പുറത്തൂര്‍ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

കടപ്പാട്:വിക്കിപീഡിയ ,ഗൂഗിള്‍

Read more...

Thursday, December 31, 2009

വയനാട്ടിലൂടെ ...

മൈസൂര് നിന്ന് രാവിലെ അഞ്ചു മണിക്ക് ....
ബത്തേരിയില്‍ നിന്നും പ്രാതല്‍ കഴിച്ചു തുടക്കം ...വാഹനം :ടെമ്പോ ട്രാവേല്ലെര്‍


ഇപ്പുറത്തുനിന്നു കണ്ടു നില്ക്കാന്‍ ഉള്ള ഭാഗ്യമേ ഉള്ളൂ..കെ ടി ഡി സീ ക്കാര്‍ കുറവയിലേക്ക് കടത്തിവിട്ടില്ല ...വെള്ളം കൂടുകയാണ് പോലും ...

കബിനി നദിയിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു.  ഒരുപാട് വളരെ ചെറിയദ്വീപ് സമൂഹങ്ങളുമായി ചുറ്റപ്പെട്ടതാണ് ഈ സ്ഥലം.വേനല്‍കാലത്ത്‌ ദ്വീപുകള്‍,പാറക്കെട്ടുകള്‍ ഉണ്ടാകിയിട്ടുള്ള കൊച്ച് അരുവികളില്‍ലൂടെ കാല്‍നടയായി ഇട മുറിച്ച് കൊണ്ട് എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദര്‍ശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന ഒരു നദിയായ കബിനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ്!!!!
ചില തോന്ന്യാസങ്ങള്‍ ...കണ്ടാല്‍ പോട്ടന്മാരെപോലെ ഉണ്ടെങ്കിലും ലവന്മാര്‍ പലരും ടി കമ്പനികളിലെസീനിയര്‍ എഞ്ചിനീയര്‍മാര്‍ ആണ്  
ബാണാസുര സാഗര്‍ ....
കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ 1979-ല്‍ ആണ് ബാണാസുര സാഗര്‍ ഡാം കെട്ടിയത്.
കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തില്‍ പശ്ചിമഘട്ടത്തില്‍ ആണ് ഈ അണക്കെട്ട്. മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്.
തയ്യാറെടുപ്പുകള്‍ ...തേക്കടി അപകടത്തിനു ഒരാഴ്ച് ശേഷമായത് കൊണ്ട് മാത്രം...ജാക്കെറ്റ്‌ ബാണാസുര സാഗര്‍ ഡാമില്‍ ഒരു ബോട്ടിംഗ്...ദൈവം സഹായിച്ചു കിട്ടിയത് ..ഞങ്ങളായിരുന്നു അവസാനത്തെ യാത്രക്കാര്‍ .. പ്രവീണിനിറെ വീട്ടിന്നു 'പുട്ടടി'... ചില വഴിയോര കാഴ്ചകള്‍ .. ചെമ്പ്ര എസ്റ്റേറ്റ്‌ കയറുന്നതിനിടെ കണ്ടത് ഒരുത്തന്‍ പകര്‍ത്തിയപ്പോള്‍ മഴ ഞങ്ങളുടെ കാമറ നശിപ്പിച്ചു..ദുഷ്ടന്‍ [?] പെരും മഴയത്ത് മല കയറ്റം..  സ്നേഹ തടാകം തേടി...
വന്നു കണ്ടു കീഴടക്കി ... chembra malalukalile 'Love Lake' 
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടല്‍നിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. പ്രകൃതി സ്നേഹികള്‍ക്കും സാഹസിക മലകയറ്റക്കാര്‍ക്കും ഇവിടം ഇഷ്ടപ്പെടും. വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക മാടങ്ങളില്‍ മലമുകളില്‍ ഒന്നോ രണ്ടോ ദിവസം താമസിക്കാം.
കൊടുമുടിക്ക് മുകളില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം അതികം  മനുഷ്യ സ്പര്‍ശമേട്ടിട്ടില്ല


  മുത്ത്ങ്ങയിലെക്കുള്ളറോഡ്‌... [മൈസൂര്‍ റോഡ്‌ ]
  ഇവിടുന്നയിരുന്നു ജീപ്പിന്റെ ടിക്കറ്റ്‌ എടുത്തത്‌...
വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു.‍കര്‍ണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയന്‍റ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.


  കാട്ടിലൂടെ ഉള്ള യാത്ര...മഴ കാരണം വഴിയെല്ലാം കണ്ടില്ലേ??? മുത്തങ്ങ കാട്ടില്‍ ആകെ കണ്ടത്...

Read more...

Followers

About This Blog